വേദനകൾ ബാക്കി വച്ച് ഗോപിക യാത്രയായി

വടക്കാഞ്ചേരി : ഒരുനാട് മുഴുവൻ ഒറ്റക്കെട്ടായി ശ്രമിച്ചിട്ടും നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി ഗോപിക യാത്രയായി. ഗോപികയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഈ കഴിഞ്ഞ ഇരുപതാം തിയതി കഴിഞ്ഞിരുന്നു.തുടർന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നില വീണ്ടും വഷളാവുകയായിരുന്നു. ധമനിയിൽ രക്തം കട്ടപിട്ടിച്ചതിനെ തുടർന്ന് അടിയന്തിരമായി  ഒരു ശസ്ത്രക്രിയക്ക് വിധയമാകേണ്ടി വന്നു. തുടർന്ന് മാറ്റി വെച്ച കരൾ ശരീരം റിജക്റ്റ് ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങി.മാറ്റി വെച്ച കരൾ പ്രവർത്തനരഹിതാമല്ലാതായി തുടങ്ങിയിരുന്നു .ഡോക്ടർമാരുടെ അഭിപ്രായത്തിൽ അടിയന്തിരമായി വീണ്ടും കരൾ മാറ്റി വെക്കൽ എന്ന സെക്കന്റ് ഓപ്ഷൻ തന്നെയാണ് ഉണ്ടായിരുന്നത്. ഗോപികയുടെ സഹോദരൻ ഗോകുൽ കരൾ  നൽകാൻ തയ്യാറാവുകയും അടിയന്തരമായി  സർജറിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായ മരണം സംഭവിച്ചത്.ഗോപികയുടെ ചികിത്സയ്ക്കായി വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് ജീവനക്കാരും ഒരുപാട് സഹായിച്ചിരുന്നു.