![]()
വടക്കാഞ്ചേരി : ടയർ പൊട്ടി നിയന്ത്രണംവിട്ട കാർ വൈദ്യുതിക്കാലിൽ ഇടിച്ചു ഗൃഹ നാഥന് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ പാലക്കാട് കുത്തന്നൂർ ചാലയ്ക്കൽ വീട്ടിൽ അരവിന്ദാക്ഷനെ നാട്ടുകാരും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരവിന്ദാക്ഷനും ഭാര്യയും സുഹൃത്ത് നിരഞ്ജൻ ബാബുവും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങി വരും വഴി മുട്ടിക്കൽ ബസ് സ്റ്റോപ്പിനു സമീപത്തുവച്ചാണ് അപകടം നടന്നത്. പൂർണ്ണമായി തകർന്ന വൈദ്യുതിക്കാൽ ഒടിഞ്ഞു റോഡിലേക്ക് വീണതിനാൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.