കോൺഗ്രസ് ഹർത്താൽ പൂർണ്ണം
വടക്കാഞ്ചേരി : കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ വടക്കാഞ്ചേരി -എരുമപ്പെട്ടി മേഖലകളിൽ പൂർണ്ണം.വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ഏതാനും സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു.എരുമപ്പെട്ടി സർവീസ് സഹകരണ ബാങ്ക് ശാഖയിലേക്ക് ഹർത്താൽ അനുകൂലികളെത്തി ഷട്ടർ അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷം ഉളവാക്കി.സംഭവത്തിൽ പ്രവർത്തകർക്കെതിരെ കേസെടുത്തു.ഒരാളെ അറസ്റ്റ് ചെയ്തു. മേഖലയിൽ എല്ലായിടത്തും യു.ഡി.എഫ്.ന്റെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.