വൻ ചീട്ട് കളി സംഘം പോലീസിന്റെ പിടിയിൽ

വടക്കാഞ്ചേരി : മുള്ളൂർക്കര എൻ.എസ്.എസ് സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ നിന്നും വൻ ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടി. വടക്കാഞ്ചേരി പോലീസും സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡും ചേർന്നാണ് സംഘത്തെ പിടി കൂടിയത്. ചീട്ടുകളി സംഘത്തിൽ ഉണ്ടായിരുന്ന 13 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരത്തോളം രൂപയും പിടച്ചെടുത്തു.