മുള്ളൂർക്കര പള്ളി തിരുന്നാൾ
വടക്കാഞ്ചേരി : മുള്ളൂർക്കര സെന്റ്.ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളിന് തുടക്കമായി.ബുധനാഴ്ച നടന്ന ആഘോഷപൂർവ്വമായ ദിവ്യബലിയിൽ അതിരൂപത കെ.സി.വൈ.എം.ഡയറക്ടർ ഫാ.ഡിറ്റോ കൂള മുഖ്യകാർമ്മികത്വം വഹിച്ചു.ഫാദർ ലിറിൽ തളിയപ്പറമ്പിൽ സന്ദേശം നൽകി. കൂടുതുറക്കൽ ശുശ്രൂഷയും നടന്നു.വ്യാഴാഴ്ച നടക്കുന്ന തിരുന്നാൾ ദിന ദിവ്യബലി അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ അർപ്പിക്കും. തുടർന്ന് വൈകീട്ട് തിരുന്നാൾ പ്രദക്ഷിണം നടക്കും.