ചാത്തൻചിറ നവീകരണ പദ്ധതി

വടക്കാഞ്ചേരി : ചാത്തൻ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാക്കാൻ തീരുമാനമായി.കളക്ടർ ഡോ. എ. കൗശികൻ വിളിച്ചുചേർത്ത നബാർഡ് പ്രതിനിധികളുടെ യോഗത്തിലാണ് ഇത് അറിയിച്ചത്. സഹസ്ര സരോവർ പദ്ധതിയിലൂടെ 1.88 കോടി രൂപ ലഭിച്ച ഈ പദ്ധതി കേരള ലാൻഡ് ഡെവലപ്മെന്റ് ബോർഡ് 1.62 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.ചിറയുടെ ആഴം കൂട്ടാനും പാർശ്വഭിത്തി നിർമ്മിക്കാനും നിശ്ചയിച്ചിട്ടുണ്ട്.ചിറയിൽ ഇപ്പോൾ ജലസംഭരണ ശേഷിയുടെ അളവ് കൂടിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി ചുറ്റുമുള്ള കയ്യേറ്റങ്ങളും മറ്റും ഒഴിപ്പിക്കാനായുള്ള സർവേ നടപടികൾ സ്വീകരിക്കും. നാല്പത് വർഷം മുൻപ്‌ കാർഷിക ജലസേചന മാർഗ്ഗമായി നിർമ്മിച്ചതാണ് ഈ ചിറ.ഇതിന്റെ നവീകരണത്തോടെ കുടിവെള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവും.നഗരസഭ ഇവിടെ പച്ചക്കറി സോൺ രൂപകല്പന ചെയ്തിട്ടുണ്ട്.ഇതിന് പുറമെ തടയണ കെട്ടി വെള്ളം സംഭരിച്ചു ബോട്ട് സവാരിയും പദ്ധതിയുടെ ലക്ഷ്യമാണ്.