വടക്കാഞ്ചേരി ഫയർ ഫോഴ്സിന് അത്യാധുനിക MTU അനുവദിച്ചു.
വടക്കാഞ്ചേരി : വടക്കാഞ്ചേരി അഗ്നി രക്ഷാ നിലയത്തിലേക്ക് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഫയർഎഞ്ചിൻ - MTU (മൊബൈൽ ടെൻഡർ യൂണിറ്റ് ) അനുവദിച്ചു. വടക്കാഞ്ചേരിയും, ചേലക്കര മണ്ഡലവും ഉൾപ്പെടെ വിപുലമായ പ്രവർത്തന പരിധിയുള്ള വടക്കാഞ്ചേരി ഫയർ സ്റ്റേഷന് ഊർജ്ജ ക്ഷമത കൂടിയ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വാഹനമാണ് ലഭ്യമാകാൻ പോകുന്നത്. വലിയ വാഹനത്തിന് കടന്നു ചെല്ലാൻ കഴിയാത്ത ഇടുങ്ങിയതും ദുർഘടമായതുമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) നേരത്തേ ലഭിച്ചിരുന്നു. ഊർജ്ജക്ഷമത കൂടിയ പുതിയ മൊബൈൽ ടെൻഡർ യൂണിറ്റ് വാഹനമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. വടക്കാഞ്ചേരിയിലെ അഗ്നി രക്ഷാസേനയുടെ പ്രവർത്തനങ്ങൾക്ക് ഇതോടെ കുടുതൽ കരുത്താവും. തിരുവനന്തപുരത്തു നിന്നും ഏറ്റുവാങ്ങിയ വാഹനം അടുത്ത ദിവസം തന്നെ വടക്കാഞ്ചേരി ഫയർ സ്റ്റേഷനിലെത്തും.