പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം കുമ്പളങ്ങാട് മാലിന്യപ്ലാൻ്റിൽ നടന്നു

വടക്കാഞ്ചേരി : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് മാലിന്യപ്ലാൻ്റിൽ വെച്ച് നടന്നു.വടക്കാഞ്ചേരി എം എൽ എ ശ്രീ സേവിയർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ഷീല മോഹനൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമൻമാരായ MR അനുപ് കിഷോർ, പി ആർ അരവിന്ദാക്ഷൻ, ജെമീലടിച്ചർ, കൗൺസിലർ കവിത ഉണ്ണികൃഷ്ണൻ, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ വൈകുണ്ഠൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുമേഷ് പവിത്രൻ, കേരള ഹരിത മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.