![]()
വടക്കാഞ്ചേരി : മിണാലൂർ റെയിൽ വേ അടിപ്പാത യാഥാർഥ്യമായി.നാലരക്കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ അടിപ്പാതയിലൂടെ വാഹനങ്ങൾ കടന്നുപോയി തുടങ്ങി. ഇനി ചെറിയ മിനുക്ക് പണികൾ മാത്രമാണ് അവശേഷിക്കുന്നത്.ബൈപ്പാസും കുറാഞ്ചേരി മേൽപ്പാലവും വന്നതിന് ശേഷം പാർളിക്കാട്ടെയും മിണാലൂരിലെയും ഗേറ്റുകൾ റെയിൽ വേ അടക്കുകയായിരുന്നു.പത്തുകൊല്ലത്തോളം പഴക്കമുള്ള പോരാട്ടത്തിന് ശേഷമാണ് പാർളിക്കാട് ഗേറ്റ് തുറക്കാനും മിണാലൂർ സബ് വേ നിർമ്മിക്കാനും തീരുമാനം ആയത്. രണ്ടു പ്രദേശങ്ങളിലെയും ജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് അടഞ്ഞു പോയ വഴികൾ തുറക്കാൻ കാരണമായത്. മൂന്ന് വർഷത്തോളം കോടതി കയറി ഇറങ്ങിയതാണ് ഈ ഭാഗത്തെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുവാനുള്ള നടപടി ഉണ്ടായത്.