![]()
വടക്കാഞ്ചേരി : ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ വടക്കാഞ്ചേരി പുഴയുടെ വികസനത്തിനായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ നീക്കിവച്ചു.ഇത് ചിലവഴിച്ചു പുഴ നവീകരിക്കുന്നതോടെ നിരവധി ആളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ജലലഭ്യത ഉറപ്പാക്കാൻ സാധിക്കും. കാർഷിക മേഖലയിലെ സമഗ്ര വികസനത്തിനായി കാർഷിക ഫെഡറേഷന് 50 ലക്ഷം രൂപയും അനുവദിച്ചു. ഇതിലൂടെ ചങ്ങാലികോടൻ വാഴയിനത്തിന്റെ വ്യാപനത്തിനും വിതരണത്തിനും അവസരമൊരുക്കും.വിളസംരക്ഷണത്തിനായിഅഗ്രോ ക്ലിനിക്കും ഫാർമസിയും സ്ഥാപിക്കും.ഇവയ്ക്ക് പുറമെ സ്കൂളുകളിലെ മാലിന്യ സംസ്കരണം,ജലസംരക്ഷണം,ജൈവകൃഷി എന്നിവയ്ക്കായും ബജറ്റിൽ തുക വകയിരുത്തി.എരുമപ്പെട്ടി സി.എച്ച്. സി.യ്ക്കായി 40 ലക്ഷം രൂപയും ,വിവിധ കുടിവെള്ള പദ്ധതികൾക്കായി മൂന്ന് കോടി രൂപയും ,തൊഴിലുറപ്പ് പദ്ധതികൾക്കായി മുപ്പത് കോടിയും ചിലവഴിക്കും.ഇവയ്ക്ക് പുറമെ റോഡുകളുടെ നവീകരണം, വനിതാ വ്യവസായം ,സമ്പൂർണ്ണ പാർപ്പിട പദ്ധതി എന്നിവയ്ക്കായുള്ള തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.വൈസ് പ്രസിഡന്റ് പി.പി.സുനിത ബജറ്റ് അവതരിപ്പിച്ചു.പ്രസിഡന്റ് എസ്.ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു.