കടങ്ങോട് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി നടന്ന ലാപ്ടോപ്പ് വിതരണം തടസ്സപ്പെട്ടു

എരുമപ്പെട്ടി : കടങ്ങോട് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി നടന്ന ലാപ്ടോപ്പ് വിതരണ ചടങ്ങ് പ്രതിപക്ഷ ഇടപെടൽ മൂലം അലങ്കോലമായി.പഞ്ചായത്തിൽ പട്ടികജാതി വിഭാഗം അധിവസിക്കുന്ന വെള്ളറക്കാട് മണ്ണാംകുന്ന് ,ജവാഹർ ,ആദൂർ,കുറിഞ്ചൂർ ഞാൽ കോളനികൾ ഉൾപ്പെടെയുള്ള 2,3,8,9 വാർഡുകളെ ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളെ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്നാണ് പ്രതിപക്ഷ ആക്ഷേപം.ലിപിൻ.കെ.മോഹൻ,ആമിന സുലൈമാൻ, ദീപ രാമചന്ദ്രൻ എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്.നിലവാരം കുറഞ്ഞ ലാപ്‌ടോപ്പുകൾ ആണ് വിതരണം ചെയ്‌തെന്നും മറ്റും ആരോപിച്ചു അഴിമതി അന്വേഷിക്കാൻ ആവശ്യപ്പെട്ടു ഡി.ഡി.പി,പട്ടികജാതി വികസന വകുപ്പ് ജില്ലാ മേധാവി എന്നിവർക്ക് പ്രതിപക്ഷം പരാതി നൽകി.