മിണാലൂർ റയിൽവേ അടിപതായിൽ വെള്ളം കയറി

വടക്കാഞ്ചേരി : മഴയെത്തിയതോടെ മിണാലൂർ റെയിൽവേ അടിപ്പാത വെള്ളത്തിൽ മുങ്ങി. അടിപ്പാത വെള്ളത്തിനടിയിലായതോടെ നിർമാണ പ്രവർത്തനങ്ങളും നിർത്തി വയ്‌ക്കേണ്ടതായ് വന്നു. മെയ് അവസാനം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്, എന്നാൽ അധികാര തർക്കങ്ങളും ആശയകുഴപ്പങ്ങളും നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. അനുബന്ധറോഡ് നിർമിക്കുന്ന ഭാഗത്തെ വൈദ്യുതപോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി കെ.എസ്.ഇ. ബി.യിൽ കെട്ടിവയ്‌ക്കേണ്ട തുക ആര് കെട്ടിവയ്ക്കും എന്നതാണ് നിർമാണത്തെ സ്തംഭിപ്പിച്ചത്.ഇപ്പോൾ നഗരസഭ അധികൃതരുടെ ഇടപെടലിൽ തീരുമാനമായപ്പോൾ മഴ വില്ലനായത്തി.