അനധികൃത ബോർഡുകൾ നീക്കം ചെയ്തു

വടക്കാഞ്ചേരി : ടൗണിൽ പി.ഡബ്ല്യു. ഡി. റോഡിൽ പലയിടത്തായി അനധികൃതമായി സ്ഥാപിച്ച സ്ഥാപനങ്ങളുടെയും, മറ്റു പരസ്യ ബോർഡുകളും, ഫ്ലെക്സ് ബോർഡകളുമാണ് അധികൃതർ നീക്കം ചെയ്തത്. പി.ഡബ്ല്യു. ഡി അസിസ്റ്റന്റ് എന്ജിനീയർ മഞ്ജുഷ അജിത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ചിലയിടത്തു പ്രധിഷേധം ഉയർന്നെങ്കിലും എസ്.ഐ.കെ . സി. രതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തടഞ്ഞു.തുടർന്ന് പോലീസിന്റെ കവലയിൽ ബോർദുകൾ നീക്കം ചെയ്തു. മരാമത്തു വകുപ്പിന്റെ സ്ഥലം കയ്യേറി നിർമിച്ച കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ പൊളിച്ചുമറ്റുമെന്നു അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.