മിണാലൂർ റെയിൽവെ അടിപാത നിർമാണം അവസാന ഘട്ടത്തിൽ

അത്താണി : മിണാലൂർ റെയിൽവേ അടിപാതയുടെ നിർമാണം ഉടൻ പൂർത്തിയാകും. കുറ്റിയങ്കാവ് ക്ഷേത്രത്തിനു മുന്നിലെ റെയിൽവെ ഗേറ്റ് ഒഴിവാക്കുന്നതിന് നിർമ്മിക്കുന്ന ഈ അടിപാത മുണ്ടത്തിക്കോട്, തിരുത്തിപ്പറമ്പ് ഭാഗങ്ങളിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നവർക്ക് യാത്ര കൂടുതൽ സുഗമമാക്കും.