സി.പി.എം.വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം

വടക്കാഞ്ചേരി : മൂന്ന് ദിവസത്തെ സി.പി.എം.ഏരിയ സമ്മേളനം ചൊവ്വാഴ്ച വടക്കാഞ്ചേരിയിൽ ആരംഭിച്ചു.28, 29  ദിവസങ്ങളിലായി പ്രതിനിധി സമ്മേളനം നടക്കും.30 ന്  റെഡ് വളണ്ടിയർ മാർച്ച് നടക്കും.സംഘാടക സമിതി ചെയർമാൻ എ. പത്മനാഭൻ, കെ.എം.മൊയ്തു, കെ.എസ്.ശങ്കരൻ, കൺവീനർ പി.എൻ.സുരേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനവും 30 ന് നടക്കുന്ന പൊതുസമ്മേളനവും ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ നിർവഹിക്കും.