യൂത്ത് കോൺഗ്രസ് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

വടക്കാഞ്ചേരി : വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്ക് എതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി.നിരവധി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുകൊണ്ടു പ്രത്യേക ഇന്റർവ്യൂ ബോർഡ് ഒന്നും രൂപീകരിക്കാതെയാണ് 2 ദിവസങ്ങളിലായി പുതിയ നിയമനങ്ങൾ നടത്താൻ ശ്രമിച്ചത്.നിയമനങ്ങൾ നടത്തുമ്പോൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് പ്രവർത്തകർ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഡി.സി.സി.ജനറൽ സെക്രട്ടറി കെ.അജിത് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.വൈശാഖ് നാരായണസ്വാമി,അഭിലാഷ് പ്രഭാകർ,ജോമോൻ കൊള്ളന്നൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യൻ, നിരവധി കോൺഗ്രസ് പ്രവർത്തകർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.