![]()
അത്താണി : മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ മൈക്രോ ബയോളജി വിഭാഗത്തിന്റെ നിയന്ത്രണത്തിൽ വൈറോളജി ലാബിന്റെ പ്രവർത്തനം ആരംഭിച്ചു.അതി സങ്കീർണമായ എല്ലാവിധ അണുബാധകളും പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബിൽ സജ്ജമാക്കിയിട്ടുണ്ട്.ലാബിന്റെ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവധിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ ലാബിൽ നടത്തുമെന്ന് മൈക്രോബയോളജി വിഭാഗം മേധാവിയും മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലുമായ ഡോ. പ്രീതി അറിയിച്ചു.