ജൂനിയർ ഡോക്ടർമാരുടെ സമരം : ചികിത്സ ലഭിക്കാതെ രോഗികൾ വലഞ്ഞു

വടക്കാഞ്ചേരി : സംസ്ഥാന വ്യാപകമായി ജൂനിയർ ഡോക്ടർമാർ നടത്തുന്ന അനിശ്‌ചിത കാല സമരത്തിൽ ചികിത്സ കിട്ടാതെ മടങ്ങുന്നത് നൂറ് കണക്കിന് രോഗികളാണ്.ഗവ.മെഡിക്കൽ കോളേജിലെ പി.ജി.ഡോക്ടർമാരും ,ഹൗസ്സ് സർജന്മാരും അടക്കം 500 ഓളം ഡോക്ടർമാർ പണിമുടക്കിയത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. അത്യാഹിത വിഭാഗത്തെയും ലേബർറൂമിനെയും മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയത്.മറ്റ്‌ എല്ലാ യൂണിറ്റുകളുടെയും സുഗമമായ പ്രവർത്തനം മുടങ്ങി.സംസ്ഥാന മെഡിക്കോസ് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തതാണ് സമരം.ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്തിയത് നിർത്തലാക്കുക ,ബോണ്ട്  അവസാനിപ്പിക്കുക, പി.എസ്.സി.വഴിയുള്ള നിയമനം വേഗത്തിലാക്കുക എന്നിവ മുൻനിർത്തിയാണ്  സമരം.