കെ.രാധാകൃഷ്ണൻ സി.പി.ഐ.എം.ജില്ലാ സെക്രട്ടറി

വടക്കാഞ്ചേരി : തൃപ്രയാറിൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയായി  കെ.രാധാകൃഷ്ണൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.രണ്ടാം തവണയാണ് ഇദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.എ. സി.മൊയ്തീന്റെ പകരക്കാരൻ ആയാണ് രാധാകൃഷ്ണൻ ഈ സ്ഥാനത്ത് എത്തിയത്.തുടർച്ചയായി നാലു തവണ നിയമസഭയിലെത്തുകയും ഒരു തവണ മന്ത്രി ആവുകയും ചെയ്തിട്ടുണ്ട്.പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്പീക്കറും ഇദ്ദേഹം ആയിരുന്നു.എസ്.എഫ്.ഐ.ലൂടെ പാർട്ടിയിൽ എത്തിയ ഇദ്ദേഹം പിന്നീട്‌ രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.പിന്നോക്ക വിഭാഗത്തിനായി സി.പി.എം.രൂപീകരിച്ച സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.