ധന്വന്തരി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു

എരുമപ്പെട്ടി : നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ചടങ്ങുകൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ വിവിധ ഗ്രന്ഥ പാരായണങ്ങളും ഭക്തിപ്രഭാഷണവും നടന്നു. പുലർച്ചെ നിർമ്മാല്യ ദർശനം മുതൽ വലിയ ഭക്ത ജനത്തിരക്ക് അനുവപ്പെട്ടു.ദിവ്യഔഷധ സേവയ്ക്കും വഴിപാടുകൾ നടത്തുന്നതിനായും നിരവധി ഭക്തർ എത്തിയിരുന്നു.പഞ്ചാരത്ന കീർത്താനാലാപനത്തോടെ നാല് ദിവസമായി നടന്നു വന്നിരുന്ന സംഗീതോത്സവം അവസാനിച്ചു.