പ്രിൻസിപ്പലിന്റെ മിന്നൽ പരിശോധന; പരാതികളുമായി രോഗികൾ

വടക്കാഞ്ചേരി : മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ മിന്നൽ പരിശോധനയിൽ കൃത്യമായി ജോലി ചെയ്യാതിരുന്ന ഡോക്ടർമാരും ജീവനക്കാരും കുടുങ്ങി.അത്യാഹിത വിഭാഗത്തിലും ശസ്‌ത്രക്രിയ ബ്ലോക്കിലുമാണ് പ്രിൻസിപ്പൽ ഡോ.എം.കെ.അജയകുമാർ മിന്നൽ പരിശോധന നടത്തിയത്. ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല എന്ന് രോഗികൾ കൂട്ടമായി പരാതി പറഞ്ഞു. പരിശോധനയിൽ ജോലിയിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും ജീവനക്കാർക്കും നോട്ടീസ് നൽകി. തുടർന്നും പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.