വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കാൻ പദ്ധതി തയ്യാറാവുന്നു

വടക്കാഞ്ചേരി : മാലിന്യവും കൈയേറ്റവും മൂലം ശോചനീയാവസ്ഥയിലായ വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കാൻ തീരുമാനമായി.പി.കെ.ബിജു.എം.പി. വിളിച്ചു ചേർത്ത യോഗം പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു.ജില്ലാ കളക്ടർ ഡോ.എ. കൗശികൻ, സബ്.കളക്‌ടർ ഡോ.രേണുരാജ്,കില ഡയറക്ടർ ഡോ.ജോയ് ഇളമൺ,വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ,മറ്റു പഞ്ചായത്തുകളിലെ പ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ തുടങ്ങി നൂറ്റമ്പതോളം ആളുകൾ ചർച്ചയിൽ പങ്കെടുത്തു. ഒന്നാം ഘട്ടത്തിൽ 24.50.കിലോ മീറ്റർ പുഴയെ വീണ്ടെടുക്കും.പുഴയുടെ കയ്യേറ്റം ഒഴിവാക്കുന്നതിന് ആവശ്യമായ സർവേ ടീമിനെ അനുവദിക്കുമെന്ന് റവന്യൂ വകുപ്പിന് വേണ്ടി സബ്.കലക്ടർ ഡോ.രേണു രാജ് പറഞ്ഞു.പുഴയുടെയും തോടുകളുടെയും അതിർത്തികൾ നിർണ്ണയിച്ചു ആഴവും വീതിയും കൂട്ടും.പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കില നേതൃത്വം നൽകും. നവംബർ30 നുള്ളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.