ചെപ്പാറ സാഹസിക ടൂറിസം കേന്ദ്രമാക്കാൻ 45 ലക്ഷം

വടക്കാഞ്ചേരി : ചെപ്പാറയിൽ സാഹസിക ടൂറിസത്തിന് പ്രാധാന്യം നൽകാനൊരുങ്ങി വിനോദ സഞ്ചാര വകുപ്പ്. ടൂറിസത്തിനും മുനിയറകളുടെ സംരക്ഷണത്തിനുമായി ഒന്നാംഘട്ടം 45 ലക്ഷം രൂപ അനുവദിച്ചു.ആദ്യഘട്ടത്തിൽ സൗരോർജ വിളക്കുകൾ , ജലാശയ സംരക്ഷണം, ഉയരങ്ങളിലേക്ക് കയാറാൻ കൈവരികൾ എന്നിവ നിർമ്മിക്കും. ഏക്കറുകണക്കിന് പരന്നു കിടക്കുന്ന കുന്നിനു മുകളിൽ നിന്നും നോക്കിയാൽ പ്രകൃതി സൗന്ദര്യം മുഴുവൻ ആസ്വദിക്കാം.