ഇന്ദിര ഗാന്ധി ജന്മശതാബ്ധി കുടുംബസംഗമം

വടക്കാഞ്ചേരി : ഇന്ദിര ഗാന്ധി ജന്മശതാബ്ധി കുടുംബസംഗമം കുമ്പളങ്ങാട് കെ.മുരളീധരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു മന്തിമാരുടെ വകുപ്പുകൾ നിക്ഷ്പക്ഷമായി അവലോകനം നടത്തിയാൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് പരാജയം എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ ബൂത്ത് പ്രസിഡന്റ് പ്രിൻസ് ജോർജ് അധ്യക്ഷനായി.ഡി.സി.സി.പ്രസിഡന്റ് ടി. എൻ.പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി.സെക്രട്ടറി എൻ.കെ.സുധീർ ,ഡി.സി.സി.സെക്രട്ടറിമാരായ എൻ.ആർ.സതീശൻ, ഷാഹിദ റഹ്‌മാൻ, സി.സി ശ്രീകുമാർ, ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.