എം ബി ബി എസ് ഫലം രണ്ടാഴ്ച കൊണ്ട് പ്രഖ്യാപിച്ച് ആരോഗ്യ സര്‍വകലാശാല ചരിത്ര നേട്ടത്തില്‍

വടക്കാഞ്ചേരി : എം ബി ബി എസ് ഫലം രണ്ടാഴ്ച കൊണ്ട് പ്രഖ്യാപിച്ച് ആരോഗ്യ സര്‍വകലാശാല ചരിത്ര നേട്ടം കൈവരിച്ചു. എം ബി ബി എസ് അവസാന വര്‍ഷ പരീക്ഷയുടെ ഫലമാണ് പരീക്ഷ തീര്‍ന്നു രണ്ടാഴ്ച പിന്നിടും മുന്‍പ് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ തീരുന്ന പരീക്ഷയുടെ ഫലം ജൂണില്‍ പ്രഖ്യാപിക്കുന്ന രീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. തന്മൂലം അതെ വര്ഷം ബിരുദാനന്തര ബിരുദത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്ട്രന്‍സ് പരീക്ഷക്ക് പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിരുന്നില്ല. 1987 ഇല്‍ ആരംഭിച്ച പി ജി പ്രവേശന പരീക്ഷയില്‍ ആദ്യമായാണ് ഒരു വര്ഷം നഷ്ടമാകാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കുന്നത്. പരീക്ഷ ജോലികള്‍ കൃത്യമായുംസമയ ബന്ധിതമായും നിര്‍വഹിച്ച അധ്യാപകരുടെയും സര്‍വകലാശാല ജീവനക്കാരുടെയും പ്രവര്‍ത്തന മികവ് കൊണ്ടാണ് രണ്ടാഴ്ചകകം പരീക്ഷ ഫലം പ്രഖ്യാപിക്കാന്‍ സാധിച്ചതെന്ന് പരീക്ഷ കണ്ട്രോളര്‍ ഡോ. പി. കെ സുധീര്‍ പറഞ്ഞു.