ഡി വൈ എഫ് ഐ എരുമപ്പെട്ടി ഇ എം എസ് യൂണിറ്റ് സമ്മേളനം

വടക്കാഞ്ചേരി : എരുമപ്പെട്ടി-ഡി വൈ എഫ് ഐ എരുമപ്പെട്ടി ഇ എം എസ് യൂണിറ്റ് സമ്മേളനം ബ്ലോക്ക് കമ്മറ്റിയംഗം പി.സി അബാൽമണി ഉദ്ഘാടനം ചെയ്തു.ജാഫർ അദ്ധ്യക്ഷത വഹിച്ചു .സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ജോൺസൺ ,യോഗേഷ് ,രാജേഷ് എന്നിവർ സംസാരിച്ചു .അർഷാദ് സ്വാഗതവും ഷാറൂഖ് നന്ദിയും പറഞ്ഞു .സമ്മേളനം ഷാറൂഖിനെ സെക്രട്ടറിയായും അസീസിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു .