കാമ്പസ് പന്തടി മത്സരം വ്യാസ എൻ.എസ്.എസ് കോളേജിൽ

വടക്കാഞ്ചേരി : ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ ഭാഗമായി. മാതൃഭൂമി സംഘടിപ്പിക്കുന്ന കാമ്പസ് പന്തടി മത്സരം വ്യാഴാഴ്ച വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ്.കോളജിൽ നടന്നു. മത്സരവിജയിക്ക്‌ 1000 രൂപയാണ് സമ്മാനം. കോളേജ് പ്രിൻസിപ്പൽ കെ.എസ്.വിജയലക്ഷ്മി 'അമ്മ സമ്മാനദാനം നിർവഹിച്ചു.