അണക്കെട്ടിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടക്കാഞ്ചേരി : അസുരൻ കുണ്ട് ഡാമിൽ തിങ്കളാഴ്ച കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെർപ്പുളശ്ശേരി മയ്യത്തുംകര ഗിരീഷ് വിഹാറിലെ രാമൻകുട്ടി എഴുത്തച്ഛന്റെ മകൻ ഗിരീഷ് കുമാർ ആണ് മരിച്ചത്. ഹർത്താൽ ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഗിരീഷ് ഡാമിലെത്തിയത്.തിങ്കളാഴ്ച രാത്രി 10 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം കണ്ടെത്താനായില്ല.തുടർന്ന് ചൊവ്വാഴ്ച അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമെത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. മരിച്ച ഗിരീഷിന് ഭാര്യയും 2 മക്കളുമുണ്ട്.