അസുരൻ കുണ്ട് അണക്കെട്ട് ശോചനീയാവസ്ഥയിൽ

വടക്കാഞ്ചേരി : ചെറുകിട ജലസേചന വകുപ്പിന് കീഴിലുള്ള അസുരൻ കുണ്ട് അണക്കെട്ട് ശോചനീയാവസ്ഥയിലായിരിക്കുകയാണ്. വിട്ടുമാറാത്ത ചോർച്ചയാണ് അണക്കെട്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം .നേരത്തെ നിർമ്മിച്ച വാച്ച് മാൻ കെട്ടിടവും അനാഥമായി കിടക്കുകയാണ്. സന്ദർശകരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ലഭ്യമല്ല. ഇതിനു പുറമെ ആഘോഷങ്ങൾക്കായി എത്തുന്ന സഞ്ചാരികൾ ഉപേക്ഷിക്കുന്ന വസ്തുക്കൾ ഡാമിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ആണ് ഡാമും പരിസരവും വൃത്തിയാക്കിയത്.