മേരി തോമസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

വടക്കാഞ്ചേരി : ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരം സി.പി.എമ്മിലെ മേരി തോമസ് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി. സി.പി.ഐ. യിലെ ഷീല വിജയകുമാര്‍ രാജിവച്ച ഒഴിവില്‍ നടന്ന വോട്ടെടുപ്പില്‍ മേരി തോമസിന് 20 വോട്ട് ലഭിച്ചു. ഒമ്പത് അംഗമുള്ള യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ഇ.എ.ഓമനയ്ക്ക് എട്ട് വോട്ടായിരുന്നു കിട്ടിയത്. അസുഖം മൂലം കോണ്‍ഗ്രസിലെ കല്യാണി എസ് നായര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ എത്തിയിരുന്നില്ല. അതിനിടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നില്ലെന്ന ആക്ഷേപം യുഡിഎഫില്‍ നിന്നുതന്നെയുണ്ട്.