ഭാഗവതസത്രം; ധ്വജ ഘോഷയാത്രയ്ക്ക് വൻവരവേൽപ്പ്

വടക്കാഞ്ചേരി : പാർളിക്കാട് തച്ചനാത്തുകാവ് നൈമിഷാരണ്യത്തിൽ 22 ന് ആരംഭിക്കുന്ന ഭാഗവത തത്വസമീക്ഷസത്രത്തിനോടാനുബന്ധിച്ചു ,സത്രത്തിന് മുന്നിൽ ഉയർത്താനായി കൊണ്ടുവന്ന ധ്വജ ഘോഷയാത്രയ്ക്ക് വഴി നീളെ വൻ വരവേല്പ്. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.തിരുവില്വാമല ദേവസ്വം ഓഫീസർ, ക്ഷേത്രം മേൽശാന്തി എന്നിവർ ധ്വജത്തിൽ മാല ചാർത്തി. സത്രസമിതി ഭാരവാഹികൾ ഘോഷയാത്രയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.തിരുവില്വാമല ,ചേലക്കര, പഴയന്നൂർ,വടക്കാഞ്ചേരി മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി.തുടർന്ന് വൈകീട്ട് എട്ടു മണിയോടെ ധ്വജ ഘോഷയാത്ര തച്ചനാത്തുകാവിൽ എത്തിച്ചേർന്നു.ഈ മാസം 31വരെയാണ് സത്രം.