മച്ചാട് നീലകണ്ഠന് നവതി ദിനത്തിൽ അക്ഷര സ്നേഹികളുടെ ആദരം

വടക്കാഞ്ചേരി : നവതി ആഘോഷിക്കുന്ന , ഗ്രന്ഥശാല രംഗത്തെ ആചാര്യൻ മച്ചാട്. ടി.നീലകണ്ഠന് ആദരം. കുളപ്പുര മംഗലത്ത് നടത്തിയ നവതി ആഘോഷ ചടങ്ങുകൾ മുൻ സ്പീക്കറും, ആദ്യകാല ഗ്രന്ഥശാല സംഘം ഭാരവാഹിയുമായ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീ.നീലകണ്ഠൻ ഗ്രന്ഥശാല രംഗത്ത് നൽകിയ സംഭാവനകൾ ചെറുതല്ലെന്നും ,സരസ്വതി ക്ഷേത്രമായ വായനശാലകൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തി മണ്ഡലം എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.ശ്രീ.പുഷ്പകസേവാ സംഘം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഡി. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. വി.കെ.നാരായണ ഭട്ടതിരി ട്രസ്റ്റിന്റെ 25000 രൂപയുടെ പുരസ്‌കാരം, ട്രസ്റ്റ്‌ ഭാരവാഹികളായ പി.ചന്ദ്രശേഖരനും പി.ഭാഗ്യ ലക്ഷ്മി അമ്മയും അദ്ദേഹത്തിന് സമ്മാനിച്ചു.എം.കെ.ശ്രീജ,പി.കെ.ജയറാം,സി.എം.അബ്‌ദുള്ള,പി.ആർ. ഹരി എന്നിവർ പ്രസംഗിച്ചു.