വാഴാനി ഡാം തുറന്നു.

വാഴാനി : ജലനിരപ്പ് 61.95 മീറ്ററിൽ എത്തിയതിനെ തുടർന്ന് വാഴാനി ഡാം തുറന്നു. വ്യാഴാഴ്ച ഉച്ചക്ക് 2:40 നാണു ആദ്യ ഷട്ടർ തുറന്നതു. നാല് ഷട്ടറുകളും 2 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. അനിൽ അക്കര എം എൽ എ , തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ , വടക്കാഞ്ചേരി നഗരസഭ അധ്യക്ഷൻ എം ആർ അനൂപ് കിഷോർ തുടങ്ങിയ ജന പ്രതിനിധികൾ സന്നിഹിതരായിരുന്നു. ഡാം തുറക്കുന്നത് അറിഞ്ഞു നൂറുകണക്കിന് ആളുകളാണ് ഡാമിലേക്കെത്തിയത്.