മങ്കരയിൽ നവജാതശിശുവിന് കോവിഡ് 19.

വടക്കാഞ്ചേരി : വടക്കാഞ്ചേരി മങ്കര സ്വദേശിയായ 20 കാരിയുടെ കുഞ്ഞിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 13 ന് അത്താണി മെഡിക്കൽ കോളജിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ മാതാവിന് ഓഗസ്റ്റ് ഒന്നിന് കോവിഡ് രോഗം സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തിരുന്നു. വടക്കാഞ്ചേരി മിണാലൂരിൽ 32 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പകർന്നത്. കരുമത്രയിൽ താമസിക്കുന്ന 58 കാരനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ് ആയി. ഇവർ പങ്കെടുത്തിരുന്നു ഒരു മരണാനന്തര ചടങ്ങിൽ കോവിഡ് പോസിറ്റീവ് ആയ ഒരു സ്ത്രീ പങ്കെടുത്തിരുന്നു. തുടർന്ന് ഇവർക്ക് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.