![]()
വടക്കാഞ്ചേരി : കുറാഞ്ചേരിയിൽ 19 പേരുടെ മരണത്തിനു കാരണമായ ഉരുൾപൊട്ടൽ നടന്നിട്ട് ഇന്നേക്ക് 2 വർഷം. 2018 ഓഗസ്റ്റ് 16 നാണ് കുറാഞ്ചേരിയുടെ ചരിത്രത്തിലെ മായാത്ത മുറിവായി പ്രകൃതിയുടെ സംഹാരത്താണ്ഡവം നടന്നത്. പുലർച്ച എന്താണ് സംഭവിച്ചത് എന്നു പോലും അറിയാതെ ഒരു നിമിഷം കൊണ്ട് ഇല്ലാതായത് 19 പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവുമാണ്. നാല് വീടുകൾ പൂർണമായും തകർന്നു. നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി. സ്ഥലത്തെ വൈദ്യുത പോസ്റ്റുകളും തകർന്ന് വീണതോടെ മേഖലയിൽ വൈദ്യുതി വിതരണവും ദിവസങ്ങളോളം തടസ്സപ്പെട്ടിരുന്നു.