മങ്കരയിൽ 2 വയസുകാരന് സമ്പർക്കത്തിലൂടെ കോവിഡ്.

മങ്കര : വടക്കാഞ്ചേരി മങ്കരയിൽ 2 വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കുട്ടിക്ക് രോഗം പടർന്നത്. കുട്ടിയുടെ 6 വയസുള്ള സഹോദരിക്കും 20 വയസുള്ള മാതൃസഹോദരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ശ്രവപരിശോധനയിലാണ് ഇന്ന് 2 വയസുകാരനും കോവിഡ് 19 സ്ഥിരീകരിച്ചത്.