മഹിളാ അസ്സോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

കുണ്ടന്നൂര്‍ : പാചകഗ്യാസിന്റെ സബ്‌സിഡി എടുത്തു കളഞ്ഞ ബി.ജെ.പി.സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു മഹിളാ അസോസിയേഷൻ എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കത്തു പ്രതിഷേധ പ്രകടനം നടത്തി. വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് റീനജോസ് പ്രകടനയോഗം ഉദ്ഘാടനം ചെയ്തു. പ്രിയാ രാജശേഖരൻ,ഷീജ സുരേഷ്, ജിജി ആന്റോ,ചന്ദ്രിക ചന്ദ്രൻ,മോഹിനി ചന്ദ്രൻ എന്നിവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി.