കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ രൂപീകരണ യോഗം ആഗസ്റ്റ് 6 ന്

വടക്കാഞ്ചേരി : പ്രവാസികൾക്കായി പ്രവാസികൾ രൂപീകരിക്കുന്ന , കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (k.p.w.a) രൂപീകരണയോഗം ആഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഓട്ടുപാറ താജ് ടൂറിസ്റ്റ് ഹോമിൽ വച്ചു നടക്കുന്നു.മാതൃകാപരമായ പ്രവർത്തനങ്ങളുമായി  മുന്നോട്ടു പോകാനുദ്ദേശിക്കുന്ന ഈ സംഘം ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകും.