നവതി ആശംസകൾ നേരാൻ മന്ത്രി ശ്രീ. എ. സി.മൊയ്തീൻ മച്ചാട് നീലകണ്ഠന്റെ വീട്ടിലെത്തി
വടക്കാഞ്ചേരി : നാളെ 90 -ാം പിറന്നാൾ ആഘോഷിക്കുന്ന ഗ്രന്ഥശാലാ രംഗത്തെ ആചാര്യൻ മച്ചാട് നീലകണ്ഠന് പിറന്നാൾ ആശംസകൾ നേരാൻ മന്ത്രി എ. സി. മൊയ്തീൻ അദ്ദേഹത്തിന്റെ വസതിയിലെത്തി.വായനാരംത്തെതന്റെ ഗുരുസ്ഥാനീയൻ കൂടിയായ നീലകണ്ഠന് ഗുരുവായൂർ ദേവസ്വത്തിന്റെ പുതുവത്സര ഡയറി സമ്മാനമായി നൽകി.പിറന്നാൾ ദിനത്തിൽ നീലകണ്ഠന്റെ വസതിയിൽ വച്ച് ബന്ധുക്കളും ,നാട്ടുകാരും,വായനാശാലാ പ്രവർത്തകരും ചേർന്ന് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ മന്ത്രിസഭായോഗം ഉള്ളതിനാലാണ് രണ്ടു ദിവസം മുമ്പ് തന്നെ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, സി.പി.എം.ഏരിയ കമ്മിറ്റി അംഗം ടി.വി.സുനിൽ കുമാർ,എഴുത്തുകാരൻ പി.കെ.ജയറാം എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.