ദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

വടക്കാഞ്ചേരി : ഇരട്ടകുളങ്ങര ,നെല്ലിക്കുന്ന് കോളനിയിൽ യുവദമ്പതിമാരെ വാടകവീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വാലുമേൽപറമ്പിൽ സുരാജ് ,ഭാര്യ പുത്തൂർ സ്വദേശിനി സൗമ്യ എന്നിവരെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണം എന്ന് പറയപ്പെടുന്നു.കുമരനെല്ലൂരിൽ ബാർബർ ഷോപ്പ് നടത്തുകയാണ് സുരാജ്.ഏക മകൾ നിവ്യ സുരാജിന്റെ അമ്മയ്ക്കൊപ്പം തറവാട്ടുവീട്ടിൽ ആണ് താമസം.തിങ്കളാഴ്ച രാവിലെ സുരാജിനെ വീടിന് പുറത്തു വച്ച് അയൽക്കാർ കണ്ടിരുന്നു.പിന്നീട് വീടിനുള്ളിൽ നിന്നും പുകയും മണ്ണെണ്ണയുടെ മണവും വന്നതിനെ തുടർന്ന് അയൽവാസികൽ വന്നപ്പോളാണ് കിടപ്പുമുറിയിൽ ദമ്പതിമാരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കണ്ടെത്തിയിട്ടുണ്ട്.ഗൃഹോപകരണങ്ങളും കത്തി നശിച്ചു. നാട്ടുകാരുടെ പ്രിയങ്കരനായ സുരാജ് ,ആക്ട്സിന്റെ സജീവ പ്രവർത്തകൻ ആണ്.ബന്ധുക്കളെ ആശ്വസിപ്പിക്കാൻ മന്ത്രി ശ്രീ.എ. സി.മൊയ്തീൻ എത്തിയിരുന്നു.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം പുതുശ്ശേരി പുണ്യതീരത്ത് സംസ്‌കരിച്ചു.