ടൂറിസ്റ്റ് ഹോമിൽ നിന്ന് എൽ ഇ ഡി ടിവി മോഷ്ടിച്ചയാളുടെ ദൃശ്യങ്ങൾ പുറത്തു വിട്ടു.

വടക്കാഞ്ചേരി : ഓട്ടുപാറയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ രണ്ടു ദിവസം താമസിച്ച ശേഷം റൂമിലെ എൽ ഇ ഡി ടിവി തന്ത്രപൂർവം മോഷ്ടിച്ചയാളുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വിട്ടു. ഡിസംബർ 12 ന് ഇവിടെ വ്യാജ മേൽവിലാസം നൽകി റൂമെടുക്കുകയും 14 ന് രാവിലെ പുതിയതായി വാങ്ങിയ എൽ ഇ ഡി ടിവിയുമായി കടന്നു കളയുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.