തിരുവാണിക്കാവിൽ മാമാങ്കപറ പുറപ്പെട്ടു

വടക്കാഞ്ചേരി : മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി തിരുവാണിക്കാവിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് മമാങ്കപറ പുറപ്പെട്ടു. ക്ഷേത്രാചാരം അനുസരിച്ച് ആദ്യം ഹരിജൻ വിഭാഗത്തിന്റെ പറ സ്വീകരിച്ചു.കൊമ്പുവാദ്യത്തിന്റെ അകമ്പടിയോടെ എടുപ്പന്മാർ തിരുവാണിക്കാവിലമ്മയുടെ പ്രതിനിധിയായ പാരമ്പര്യഅവകാശി അരീക്കര ഇല്ലത്തെ ഇളയതിനെ തോളിലേറ്റി പനങ്ങാട്ടുകാര കാർത്യായനി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പറപുറപ്പാടിന് മുൻപ് പോരൂർ ഉണ്ണിക്കൃഷ്ണന്റെ തായമ്പക, കൊമ്പുപറ്റ്,കുഴൽപ്പറ്റ് എന്നിവ നടന്നു.മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി രാപ്പകൽ ഭേദമില്ലാതെ ഇനിയുള്ള ആറു ദിവസങ്ങളിൽ തട്ടകദേശങ്ങൾ തിരുവാണിക്കാവിലമ്മയെ വരവേൽക്കും.ഫെബ്രുവരി 20 നാണ് മച്ചാട് മാമാങ്കം.ഇത്തവണ പനങ്ങാട്ടുകാര - കല്ലംപാറ ദേശങ്ങളാണ് മാമാങ്കത്തിന് നേതൃത്വം നൽകുന്നത്. കടപ്പാട് : ഷാജു കുറ്റിക്കാടൻ.