വടക്കാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് 1.5 കോടി രൂപ

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ചതായി അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. മെയ് മാസത്തിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക.വിവിധ പ്രദേശങ്ങളിലെ റോഡുകളുടെ നിർമ്മാണവും ,പുനരുദ്ധാരണവും,അങ്കണവാടി - ,വായനശാല കെട്ടിടങ്ങളുടെ നിർമ്മാണം ,തോളൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയ്ക്ക് വൈദ്യുത ട്രാൻസ്‌ഫോമർ കാലുകൾ,പമ്പ് ഹൗസ് ബൈലൈൻ,കാന നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഇവയ്ക്ക് പുറമെ അംബേദ്കർ ഗ്രാമവികസന പരിപാടിയിൽ ഉൾകൊള്ളിച്ചു വടക്കാഞ്ചേരി നഗരദഭയിലെ വേട്ടാംകോട് റെയിൽ വേ കോളനികൾ,തെക്കും കര പഞ്ചായത്തിലെ വെടിപ്പാറ കോളനി,അടാട്ട്, അവണൂർ പഞ്ചായത്തുകളിലെ കോളനികൾക്കും ഒരുകോടി രൂപ അനുവദിച്ചതായി എം.എൽ.എ. അറിയിച്ചു.