ഗൗരി ലങ്കേഷ് വധം പ്രധിഷേധ കൂട്ടായ്മ

വടക്കാഞ്ചേരി : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു യുവകലാസമിതി പ്രകടനവും പൊതുയോഗവും നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി.പൗലോസ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ.സോമനാരായണൻ, പ്രസ് ഫോറം പ്രസിഡന്റ് ശശികുമാർ കോടയ്ക്കാടത്തു, മഹിളാസംഘം മണ്ഡലം സെക്രട്ടറി ലിനി ഷാജി , സാഹിതി മേഖല പ്രസിഡന്റ് എ. എ. ചന്ദ്രൻ, സെക്രട്ടറി ഷംസു വിസ്മയ എന്നിവർ പ്രസംഗിച്ചു.