വടക്കാഞ്ചേരി മേല്പാലത്തിന് സമീപം മണ്ണിടിഞ്ഞു.

വടക്കാഞ്ചേരി : കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ വടക്കാഞ്ചേരി മേല്പാലത്തിന് സമീപം ബൈപാസ് റോഡിൽ ചരൽപറമ്പ് റോഡിന് എതിർ വശത്ത് മണ്ണിടിഞ്ഞു. ചെറിയ തോതിൽ മാത്രം മണ്ണിടിഞ്ഞതിനാൽ തൃശൂർ ഷൊർണൂർ റോഡിൽ ഗതാഗത തടസം ഉണ്ടായില്ല. മണ്ണിനൊപ്പം വീണ ചെറിയ മരം വടക്കാഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മുറിച്ച് മാറ്റി.