എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

വടക്കാഞ്ചേരി : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് എല്‍ഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ ആഹ്ലാദ പ്രകടനം നടത്തി. വടക്കാഞ്ചേരിബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ഓട്ടുപാറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എം .എ. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. എം. ആര്.‍ സോമാനാരായണന്‍, പി .എന്‍ .സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. പി .മദനന്‍ സ്വാഗതവും എന്‍ .കെ .പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.