ലയൻസ് ക്ലബ്ബ് ലെഗസി പ്രോജക്ട് : സിമന്റ് ബഞ്ച് ഉദ്ഘാടനം
ലെഗസി പ്രോജക്ടിന്റെ ഭാഗമായി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷനിൽ സ്ഥാപിച്ച കോൺക്രീറ്റ് ബെഞ്ചിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കരെ ജൂൺ രണ്ടാം തിയതി ശനിയാഴ്ച രാവിലെ നിർവഹിക്കും. ചടങ്ങിൽ ഡോ.സാജു ആന്റണി പാത്താടാൻ , ഡോ.കെ.എ. ശ്രീനിവാസൻ, ഡോ.കെ.സി.വർഗ്ഗീസ് എന്നിവർ മുഖ്യാതിഥികളാകും. നഗരസഭ വൈസ് ചെയർമാൻ എം.ആർ അനൂപ് കിഷോർ മുഖ്യ പ്രഭാഷണം നടത്തും എന്നും ലയൺസ് ക്ലബ്ബ് പ്രസിഡന്റ് യു.കരുണാകരൻ, സെക്രട്ടറി ഉണ്ണി വടക്കാഞ്ചേരി എന്നിവർ അറിയിച്ചു.