കുറാഞ്ചേരിയിലെ ഉരുള്‍ പൊട്ടലിനു കാരണം സോയില്‍ പൈപ്പിങ്ങ്.

വടക്കാഞ്ചേരി : കുറാഞ്ചേരിയില്‍ ഉരുള്‍ പൊട്ടി 19 പേര്‍ മരണപെട്ട സ്ഥലത്ത് തൃശ്ശൂരിലെ മണ്ണ് പരിവേഷണ മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷകരും സന്ദര്‍ശിച്ചു. സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസം ആണ് ഉരുള്‍ പൊട്ടലിനു കാരണമായതെന്ന് സംഘം വിലയിരുത്തി.  " മണ്ണിനകത്തെ മണ്ണൊലിപ്പ് " എന്ന സോയില്‍ പൈപ്പിംഗ്  ഫലമായി കുന്നിനു മുകളിലെ പാറകളും മണ്ണും താഴേക്ക് പതിക്കുകയായിരുന്നു. ചെരിവേരിയ പ്രദേശം ആയതിനാലും ചെളിയും പാറകളും ചരലും മണ്ണൊലിപ്പിന്  ആഴം കൂട്ടി. സ്വാഭാവികമായുള്ള ഹരിത വല്‍ക്കരണം മാത്രമേ ഇവിടെ ഇനി സാധിക്കുകയുള്ളൂ എന്നാണ്  ഗവേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.