വടക്കാഞ്ചേരി കാർഷിക മേഖലയിൽ 61 ലക്ഷം രൂപയുടെ നഷ്ടം.

വടക്കാഞ്ചേരി : വടക്കാഞ്ചേരി കാർഷിക മേഖലയിൽ 61 ലക്ഷം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ സംഭവിച്ചതെന്ന് പ്രാഥമിക കണക്ക്. 11000 ചെങ്ങാലിക്കോടൻ നേന്ത്ര വാഴയും 21 ഏക്കർ സ്ഥലത്തെ പച്ചക്കറിയും 11 പാടശേഖരങ്ങളിലായി 375 ഏക്കർ വിരിപ്പ് കൃഷിയും നശിച്ചു. റബർ , തെങ്ങ് , കൂർക്ക , ജാതി കൃഷികളെയും പ്രളയം ബാധിച്ചു. നഗര സഭയിൽ നടന്ന അവലോകന യോഗത്തിലാണ് കാർഷിക മേഖലയിലെ നഷ്ടം അവതരിപ്പിച്ചത്.