വടക്കാഞ്ചേരി നഗരസഭയുടെ ആസ്ഥാനം താൽക്കാലികമായി മാറ്റുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ ആസ്ഥാനം താൽക്കാലികമായി മാറ്റി സ്ഥാപിക്കുന്നു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുൻപിലുള്ള സർക്കാർ ഓഫീസ് കെട്ടിടസമുച്ചയത്തിലേക്ക്‌ നഗരസഭ ആസ്ഥാനം താൽക്കാലികമായി മാറ്റുന്നതിന് യോഗം അംഗീകാരം നൽകി. കെട്ടിടത്തിന്റെ മൂന്നാം നില പൂർണമായും നഗരസഭ ഓഫീസിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെയാണ് ഈ താൽക്കാലിക സംവിധാനങ്ങൾ.